< Back
Kerala
ശശിക്കെതിരായ ലൈംഗികാരോപണവാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം
Kerala

ശശിക്കെതിരായ ലൈംഗികാരോപണവാര്‍ത്ത പുറത്തു വിട്ടവര്‍ക്കെതിരെ സി.പി.എം അന്വേഷണം

Web Desk
|
25 Sept 2018 1:48 PM IST

ശശിയുടെ പരാതിയില്‍ ബാലസംഘം നേതാവിന്റേയും ഡി.വൈ.എഫ്.ഐ നേതാക്കളുടേയും മൊഴി എടുക്കും.

പി.കെ ശശിക്കെതിരായ ലൈംഗീക പീഡന പരാതി പുറത്തുവിട്ടവര്‍ക്കെതിരെയും സി.പി.എം അന്വേഷണം. സംഭവം വാര്‍ത്തയാകാന്‍ കാരണം പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനയാണെന്ന പി .കെ ശശിയുടെ പരാതിയിലാണ് അന്വേഷണം. യുവതിയുടെ പരാതിയില്‍ സി.പി.എം അന്വേഷണ കമ്മീഷന്റെ മൊഴിയെടുക്കല്‍ രണ്ടാം ദിനവും തുടരുകയാണ്.

ജില്ലയിലെ സി.ഐ.ടി.യു നേതാവും ഡി.വൈ.എഫ്.ഐ നേതാവുമാണ് പാര്‍ട്ടിക്കുള്ളിലെ പരാതി പുറത്ത് വിട്ടതെന്നാണ് ശശിയെ അനുകൂലിക്കുന്നവരുടെ ആരോപണം. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത ചില അസ്വാരസ്യങ്ങളാണ് പരാതി വാര്‍ത്തയാക്കാന്‍ കാരണമെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാത്തില്‍ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ടി.എം ശശി. സെക്രട്ടറി അഡ്വ. കെ.പ്രേംകുമാര്‍, എന്നിവരെ കൂടാതെ ബാലസംഘം സംസ്ഥാന നേതാവിന്റെയും മൊഴി അന്വേഷണ കമ്മീഷന്‍ രേഖപ്പെടുത്തും. അതേസമയം ശശിക്കെതിരായ ലൈംഗിക പീഡന ആരോപണത്തിൽ സി.പി.എം അന്വേഷണ കമ്മീഷന്റെ രണ്ടാം ദിവസത്തെ മൊഴിയെടുക്കൽ ആരംഭിച്ചു. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുക്കൽ. ആറു പേരിൽ നിന്ന് ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Related Tags :
Similar Posts