< Back
Kerala
സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു
Kerala

സംസ്ഥാനത്ത് റേഷന്‍ വിതരണം തടസ്സപ്പെട്ടു

Web Desk
|
26 Sept 2018 7:27 PM IST

ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറാണ് വിതരണം തടസ്സപ്പെടാന്‍ കാരണം

സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടു. സെര്‍വര്‍ തകരാറാണ് പ്രതിസന്ധിക്ക് കാരണം. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ കടയുടമകള്‍ ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ നാളെ വൈകുന്നേരം നാല് മണി വരെ കടയടച്ച് പ്രതിഷേധിക്കുകയാണ്. പുതിയ സെര്‍വറിലേക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഇ പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറിലായതാണ് റേഷന്‍ വിതരണം തടസപ്പെടാന്‍ കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ സെര്‍വര്‍ പ്രശ്നം മൂലം കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നു. കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും ഇതോടെ തടസപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും റേഷന്‍ കടക്കാരും കാര്‍ഡ് ഉടമകളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ കടയുടമകള്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ നാളെ വൈകുന്നേരം നാല് മണി വരെയാണ് സമരം.

എല്ലാ മാസവും അവസാന ദിവസങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുന്നത്. പുതിയ ലോഡ് വരുന്നതിന് മുമ്പ് സെര്‍വര്‍ പ്രശ്നം പരിഹരിക്കാത്തതാണ് പ്രശ്നം വഷളാക്കിയതെന്നും കടയുടമകള്‍ പറയുന്നു. പുതിയ സെര്‍വറിലേക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന നടപടി പുരോഗമിക്കുകയാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ വിശദീകരണം.

Related Tags :
Similar Posts