< Back
Kerala
സൈബര്‍ ആക്രമണങ്ങള്‍ ബലാത്സംഗത്തെക്കാള്‍ ക്രൂരമാണെന്ന് എം.സി ജോസഫൈന്‍
Kerala

സൈബര്‍ ആക്രമണങ്ങള്‍ ബലാത്സംഗത്തെക്കാള്‍ ക്രൂരമാണെന്ന് എം.സി ജോസഫൈന്‍

Web Desk
|
27 Sept 2018 7:54 AM IST

സൈബര്‍ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം. 

സൈബര്‍ ആക്രമണങ്ങള്‍ ബലാത്സംഗത്തെക്കാള്‍ ക്രൂരമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സൈബര്‍ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തയ്യാറാകണം. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജിനെ നിയമസഭാ എത്തിക്സ് കമ്മറ്റിയില്‍ നിന്നും ഒഴിവാക്കണമെന്നും ജോസഫൈന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

കോഴിക്കോട് നടത്തിയ അദാലത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ‍. തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ വികാരാധീനയായി. ചില മാധ്യമങ്ങള്‍ തന്നെപ്പറ്റി അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായി പരാമര്‍ശങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജ്ജ് എം. എല്‍.എക്കെതിരെ അതേ ഭാഷയില്‍ പ്രതികരിക്കേണ്ടതാണ്. പി.സി ജോര്‍ജ്ജിനെതിരെ നടപടി ആവശ്യമാണെന്നും ജോസഫൈന്‍ പറഞ്ഞു പറഞ്ഞു.

Similar Posts