< Back
Kerala

Kerala
പ്രണയാഭ്യർഥന നിരസിച്ച 15 കാരിയെ കുത്തിക്കൊന്നു; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
|28 Sept 2018 8:38 PM IST
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. നിരവധി തവണ പെൺകുട്ടിയോട് സാദത്ത് പ്രണയാഭ്യർഥന നടത്തിയിരുന്നു.
തിരൂരില്‍ പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരിയെ കുത്തിക്കൊന്നു. ഇതര സംസ്ഥാന തൊഴിലാളിയായ സാദത്ത് ഹുസൈനാ (22) ണ് പെണ്‍കുട്ടിയെ കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി തിരൂർ പൊലീസിലേൽപിച്ചു. പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. നിരവധി തവണ പെൺകുട്ടിയോട് സാദത്ത് പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി തുടർച്ചയായി എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് പ്രകോപിതനായ സാദത്ത് കുട്ടിയെ വീടിന്റെ അടുക്കളയിൽ വെച്ച് കുത്തിയത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കാലുകൾക്കും നെഞ്ചിനും കുത്തേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.