< Back
Kerala

Kerala
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി: പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി
|3 Oct 2018 12:43 PM IST
എല്‍.ഡി.എഫിന്റെ നയത്തിന് വിരുദ്ധമായി ബ്രൂവറി അനുവദിച്ചിട്ടില്ല. 1999ലെ ഉത്തരവ്, ഇനി ഡിസ്റ്റിലറികള്‍ പാടില്ല എന്നല്ല. പരിശോധന നടത്തി അനുവദിക്കാമെന്നാന്ന് പിണറായി വിജയന്‍
ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയതില്‍ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. പല കാര്യങ്ങളിലും സംശയങ്ങള്‍ ഉന്നയിക്കാനുള്ള പ്രാവീണ്യം പ്രതിപക്ഷ നേതാവിനുണ്ട്. ജനങ്ങളെ സര്‍ക്കാറിനെതിരെ തിരിച്ചുവിടാനാണ് ശ്രമം. എല്‍.ഡി.എഫിന്റെ നയത്തിന് വിരുദ്ധമായി ബ്രൂവറി അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 1999ലെ ഉത്തരവ്, ഇനി ഡിസ്റ്റിലറികള്‍ പാടില്ല എന്നല്ല. പരിശോധന നടത്തി അനുവദിക്കാമെന്നാണെന്നും പിണറായി വിജയന്‍ വിശദീകരിച്ചു.