< Back
Kerala

Kerala
കോഴിക്കോട് സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷം
|3 Oct 2018 9:52 AM IST
ആക്രമണത്തില്‍ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞിക്കുന്ന എന്നിവിടങ്ങളില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
കോഴിക്കോട് പയ്യോളിയില്‍ ആര്‍.എസ്.എസ് - സി.പി.എം സംഘര്‍ഷം. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി അംഗം സുരേഷ് ചങ്ങാടത്തിന്‍റെ വീടിന് നേരെ ആക്രമണമുണ്ടായി. ആര്‍.എസ്.എസാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് തിക്കോടി പഞ്ചായത്തിലെ പുറക്കാട്, കിടഞ്ഞിക്കുന്ന എന്നിവിടങ്ങളില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇതേസമയം, വടകരയില്‍ യുവമോര്‍ച്ച നേതാവിന്‍റെ വീടിന് നേരെ ബോംബാക്രമണമുണ്ടായി. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ നിതിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി ആരോപിച്ചു.