< Back
Kerala
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്
Kerala

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്

Web Desk
|
3 Oct 2018 8:03 PM IST

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ് ദേശീയ നേതൃത്വം. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ലെന്നും ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കണമെന്നുമാണ് ആര്‍.എസ്.എസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആര്‍.എസ്.എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ശബരിമല വിധിക്ക് ശേഷം ജനരോഷം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോള്‍ ആര്‍.എസ്.എസ് നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും ഇതൊരു പ്രാദേശികക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണെന്നുമാണ് ആര്‍.എസ്.എസ് പറയുന്നത്. സുപ്രീംകോടതി വിധി മറികടക്കുന്നതിന്‌ സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും ആര്‍.എസ്.എസ് സര്‍കാര്യവാഹക് വൈ.ആര്‍.ഇ ജോഷി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കേസില്‍ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Similar Posts