< Back
Kerala
വ്യാജമദ്യമൊഴുകുന്ന വയനാട്
Kerala

വ്യാജമദ്യമൊഴുകുന്ന വയനാട്

Web Desk
|
5 Oct 2018 8:52 AM IST

തമിഴ്നാട്,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാജ മദ്യം വയനാട്ടിലെത്തുന്നത്.

വയനാട് വെള്ളമുണ്ടയില്‍ വന്‍ തോതിലാണ് വ്യാജ മദ്യം ഒഴുകുന്നത്. കഴിഞ്ഞ ദിവസം വിഷം കലര്‍ന്ന മദ്യം കഴിച്ച് മൂന്നുപേര്‍ മരിച്ചിരുന്നു. തമിഴ്നാട്,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാജ മദ്യം വയനാട്ടിലെത്തുന്നത്.

മന്ത്രവാദം നടത്തിയതിന് നല്‍കിയ ഉപഹാരം തമിഴ്നാട്ടില്‍നിന്നുള്ള മദ്യം. ഇത് കുടിച്ച ഉടന്‍ മന്ത്രവാദി മരിച്ചു. പിന്നീട് ഇതെ കുപ്പിയിലെ മദ്യം കുടിച്ച് മന്ത്രവാദിയുടെ മകനും ബന്ധുവും മരിച്ചു. മന്ത്രവാദം കഴിഞ്ഞാല്‍ അവിടെ കൂടിയ ആളുകള്‍ക്കെല്ലാം സാധാരണ മദ്യം നല്‍കാറുണ്ട്. തമിഴ്നാട്,കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പല പേരിലും വ്യാജ വിദേശ മദ്യവും ചാരായവും എത്തുന്നതായി നാട്ടുകാര്‍ പറയുന്നു. പല ഭാഗത്തും ലഹരി മരുന്ന് ഉപയോഗവും വ്യാപകമാണെന്ന് പൊതുപ്രവര്‍ത്തകര്‍ പറയുന്നു. മദ്യവും മയക്കുമരുന്നും എത്തിക്കുന്നതിനായി പ്രത്യേക സംഘവും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

Related Tags :
Similar Posts