< Back
Kerala

Kerala
റെഡ് അലര്‍ട്ട് ഇല്ല; തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു
|5 Oct 2018 9:46 PM IST
തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പുതിയ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണുള്ളത്.
ജില്ലയില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പില്‍ മാറ്റം വരുത്തിയ സാഹചര്യത്തില്‍, ശനിയാഴ്ച തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതുക്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടി.
തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ ഐ.എ.എസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
പുതിയ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ മഞ്ഞ അലര്‍ട്ട് മാത്രമാണുള്ളത്.
അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂരില്‍ ജില്ലാ ഭരണകൂടം ഒരുക്കിയിരുന്ന മുന്നൊരുക്കങ്ങള്‍ പുതുക്കിയ മുന്നറിയിപ്പനുസരിച്ച് മാറ്റം വരുത്തുമെന്നും കളക്ടര്‍ അറിയിച്ചു.