< Back
Kerala
മലപ്പുറം താനൂരിലെ യുവാവിന്റെ കൊലപാതകം; ഭാര്യ സൗജത്തിന് നേരിട്ട് പങ്കെന്ന് പൊലീസ്
Kerala

മലപ്പുറം താനൂരിലെ യുവാവിന്റെ കൊലപാതകം; ഭാര്യ സൗജത്തിന് നേരിട്ട് പങ്കെന്ന് പൊലീസ്

Web Desk
|
5 Oct 2018 1:27 PM IST

മലപ്പുറം താനൂരിലെ യുവാവിന്റെ കൊലപാതകം ആസൂത്രിതം എന്ന് പൊലീസ്. കൊലപാതകത്തില്‍ സവാദിന്റെ ഭാര്യ സൗജത്തിന് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. സൗജത്തിന്റെ സുഹൃത്ത് ബഷീര്‍ കൃത്യം നടത്താനായി രണ്ട് ദിവസം മുമ്പാണ് ഗള്‍ഫില്‍ നിന്നെത്തിയത്.

ഭാര്യ സൗജത്തും ബഷീറിന്റെയും സുഹൃത്തും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. മലപ്പുറം താനൂരിലെ ഒഴൂര്‍ ഓമച്ചപ്പുഴയില്‍ കഴിഞ്ഞദിവസമാണ് വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവ് വെട്ടേറ്റുമരിച്ചത്. വാടക ക്വാട്ടേഴ്സിന്‍റെ വരാന്തയില്‍ മകളുമൊത്ത് ഉറങ്ങുകയായിരുന്ന അഞ്ചുടി സ്വദേശി സവാദാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഭാര്യ സൗജത്തിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊല ആസൂത്രിതമാണെന്നതിന് തെളിവുകള്‍ ലഭിച്ചത്. സൗജത്തിന്‍റെ സുഹൃത്ത് ബഷീറാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ നടക്കുകയാണ്. ഇയാള്‍ക്ക് വാഹനം ഏര്‍പ്പാടാക്കി നല്‍കിയ മറ്റൊരു സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വെട്ടേറ്റ സവാദിന്‍റെ കഴുത്ത് മുറിച്ചത് ഭാര്യ സൗജത്ത് തന്നെയാണ്. രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ സുഹൃത്ത് ബഷീറിനൊപ്പം ജീവിക്കാനാണ് കൃത്യം നിര്‍വ്വഹിച്ചതെന്ന് സൗജത്ത് പൊലീസിനോട് പറഞ്ഞു.

Related Tags :
Similar Posts