< Back
Kerala

Kerala
പത്തനംതിട്ടയില്‍ ഞായറാഴ്ച ബി.ജെ.പി ഹര്‍ത്താല്‍
|6 Oct 2018 3:43 PM IST
യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ
പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരുന്നു. ഇതിനിടെയാണ് പ്രകാശ് ബാബു അടക്കമുള്ളഴര്‍ക്ക് മര്‍ദനമേറ്റത്.