< Back
Kerala
ഘടക കക്ഷികളുടെ സീറ്റ് കോണ്‍ഗ്രസ് പിടിച്ച് വാങ്ങില്ലെന്ന് ചെന്നിത്തല
Kerala

ഘടക കക്ഷികളുടെ സീറ്റ് കോണ്‍ഗ്രസ് പിടിച്ച് വാങ്ങില്ലെന്ന് ചെന്നിത്തല

Web Desk
|
7 Oct 2018 8:30 AM IST

കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും കേരള കോണ്‍ഗ്രസ് തന്നെ കോട്ടയത്ത് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു

ഘടക കക്ഷികളുടെ സീറ്റ് കോണ്‍ഗ്രസ് പിടിച്ച് വാങ്ങില്ലെന്ന് രമേശ് ചെന്നിത്തല. കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ ആശയകുഴപ്പമില്ലെന്നും കേരള കോണ്‍ഗ്രസ് തന്നെ കോട്ടയത്ത് മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയത്ത് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള യു.ഡി.എഫിന്റെ ആദ്യഘട്ട പാര്‍ലമെന്റ് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി.

കേരള കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് മടക്കിക്കൊണ്ടുവന്നപ്പോള്‍ തന്നെ കോട്ടയം സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായതാണ്. എന്നാല്‍ സീറ്റിനെ ചൊല്ലി ചില ആശയ കുഴപ്പങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയത്. മറ്റ് ഘടക കക്ഷികള്‍ക്കും അവരവരുടെ സീറ്റുകള്‍ ലഭിക്കും. ആരുടേയും സീറ്റുകള്‍ പിടിച്ച് വാങ്ങില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കോട്ടയം പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. ഉമ്മന്‍ചാണ്ടി അടക്കമുള്ള യു.ഡി.എഫ് നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പരസ്പരം കണ്ടാല്‍ മിണ്ടാത്തവരുടെ മുന്നണിയല്ല. ഐക്യത്തോടെയുള്ള മുന്നണിയാണ് വേണ്ടതെന്ന് കെ.എം മാണിയും പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നടത്തിയ പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനുകള്‍ കോട്ടയത്തെ കണ്‍വന്‍ഷനോടെ പൂര്‍ത്തിയായി. എത്രയും വേഗം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് യു.ഡി.എഫ് നീക്കം.

Similar Posts