< Back
Kerala
കെ.പി.സി.സി പുനസംഘടന ഉടനുണ്ടാകില്ല; പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ സംസ്ഥാന ഭാരവാഹികള്‍ തുടര്‍ന്നക്കും
Kerala

കെ.പി.സി.സി പുനസംഘടന ഉടനുണ്ടാകില്ല; പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ സംസ്ഥാന ഭാരവാഹികള്‍ തുടര്‍ന്നക്കും

Web Desk
|
9 Oct 2018 7:47 PM IST

കെ.പി.സി.സി പുനസംഘടന ഉടനുണ്ടാകില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വരെ സംസ്ഥാന ഭാരവാഹികള്‍ തുടര്‍ന്നക്കും. ബൂത്തു തല പുനസംഘടനുയമായി മുന്നോട്ട് പോകാനും കെ.പി.സി.സി തീരുമാനിച്ചു. ഡി.സി.സികളിലും നിലവിലെ അവസ്ഥ തുടര്‍ന്നേക്കും.

പുതിയ പ്രസിഡന്‍റും വര്‍ക്കിങ് പ്രസിഡന്‍റുമാരും വന്നതിന് പിന്നാലെ കെ.പി.സി.സി സംസ്ഥാന ഭാരവാഹി പുനസംഘടനയും ഉണ്ടാകുമെന്നായിരുന്നു ധാരണ. എന്നാല്‍ ബൂത്തുതല പുനസംഘടനക്ക് പ്രാധാന്യം നല്‍കാനാണ് ഇന്നലെ ചേര്‍ന്ന രാഷ്ട്രീകാര്യ സമിതി തീരുമാനിച്ചത്.

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുക്കുന്ന ഘടത്തില്‍ സംസ്ഥാന ഭാരവാഹി പുനസംഘടനാ ചര‍്ച്ചയിലേക്ക് പോകുന്നത് അഭിപ്രായ വ്യത്യാസം വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ഡി.സി.സി കമ്മിറ്റികളിലും വലിയ മാറ്റമുണ്ടാകില്ല. സംസ്ഥാന ജില്ലാ തലങ്ങളില്‍ ആവശ്യമെങ്കില്‍ ഏതാനും പുതിയ ഭാരവാഹികളെക്കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചേക്കും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തയാറാടെുപ്പ് വിലയിരുത്താന്‍ ഡി.സി.സി പ്രസിഡന്റുമാരുടെയും പാര്‍ലമെന്‍റ് മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളുടെ യോഗവും കെ.പി.സി.സി വിളിച്ചു ചേര്‍ത്തു.

Related Tags :
Similar Posts