< Back
Kerala
ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരുടെ റോഡ് ഉപരോധം
Kerala

ശബരിമല സ്ത്രീ പ്രവേശനം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധക്കാരുടെ റോഡ് ഉപരോധം

Web Desk
|
10 Oct 2018 12:46 PM IST

ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം. ആലപ്പുഴയില്‍ ഉപരോധത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ റോഡ് ഉപരോധം. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം. ആലപ്പുഴയില്‍ ഉപരോധത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി.

എന്‍.ഡി.എ പന്തളത്തുനിന്ന് ആരംഭിച്ച സെക്രട്ടേറിയറ്റിലേക്കുള്ള ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റോഡ് ഉപരോധിച്ചത്. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധം. മലപ്പുറം ജില്ലയില്‍ 6 സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു. തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ഉപരോധം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് 14 ഇടങ്ങളില്‍ റോഡ് ഉപരോധിച്ചു.

ആലപ്പുഴയിലും ആലുവയിലും മൂവാറ്റുപുഴയിലും ഉപരോധത്തിനിടെ നേരിയ സംഘര്‍ഷമുണ്ടായി. കൊച്ചിയില്‍ ശബരിമല മുന്‍കീഴ് ശാന്തി ബാലകൃഷ്ണന്‍ എമ്പ്രാന്തിരി ഉപരോധം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് 14 സ്ഥലങ്ങളിലാണ് റോഡ് ഉപരോധിച്ചത്.

ഇടുക്കി, തൃശൂർ എന്നീ ജില്ലകളില്‍ 9 ഇടങ്ങളിലും കോഴിക്കോട് 11 സ്ഥലങ്ങളിലും കോട്ടയം, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് എന്നീ ജില്ലകളിലും ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.

Similar Posts