< Back
Kerala

Kerala
മന്ത്രി മാത്യു ടി.തോമസിനെ മാറ്റണമെന്ന ആവശ്യവുമായി കൃഷ്ണന്‍ കുട്ടി വിഭാഗം വീണ്ടും രംഗത്ത്
|12 Oct 2018 9:26 AM IST
എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനം മാറണമെന്ന നിബന്ധന ഇല്ലെന്നാണ് മാത്യു ടി.തോമസ് വിഭാഗത്തിന്റേത്.
മന്ത്രി മാത്യു ടി.തോമസിനെ മാറ്റണമെന്ന ആവശ്യവുമായി ജെ.ഡി.എസിലെ കൃഷ്ണന്‍ കുട്ടി വിഭാഗം വീണ്ടും രംഗത്ത്. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൌഡയുമായി കൃഷ്ണന്‍കുട്ടി വിഭാഗം ഇന്ന് ബംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തും. രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മാത്യു ടി. തോമസ് സ്ഥാനമൊഴിയണമെന്നാണ് കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ആവശ്യം . എന്നാല്‍ രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനം മാറണമെന്ന നിബന്ധന ഇല്ലെന്നാണ് മാത്യു ടി.തോമസ് വിഭാഗത്തിന്റേത്.