< Back
Kerala
പീഡനക്കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍Kerala
മധ്യവയസ്കനെ മര്‍ദിച്ച കൊന്ന കേസില്‍ ഡി.വൈ.എഫ്.ഐ നേതാവ് പിടിയില്‍
|13 Oct 2018 3:42 PM IST
റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിങ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു.
മലപ്പുറം പറപ്പൂരിൽ മധ്യവയസ്കനെ മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടി.
ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറി അബ്ദുള്‍ ജബ്ബാര്‍, സുഹൃത്തുക്കളായ നൗഫല്‍, അസ്കർ, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്. മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പറപ്പൂർ സ്വദേശി കോയയാണ് മര്‍ദനത്തില്‍ മരിച്ചത്. റോഡരികിൽ ലോറി നിർത്തിയിട്ടതിനെച്ചൊല്ലി ഒരു സംഘം ആളുകളും ലോഡിങ് തൊഴിലാളിയായ കോയയും തമ്മിൽ ഇന്നലെ വാക്കുതർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് ഒരു സംഘം കോയയെ വീട്ടിൽ കയറി മർദിക്കുകയായിരുന്നു.