< Back
Kerala
സദാചാര ഗുണ്ടാ ആക്രമണം; മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിച്ചതച്ചു
Kerala

സദാചാര ഗുണ്ടാ ആക്രമണം; മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ തല്ലിച്ചതച്ചു

Web Desk
|
13 Oct 2018 7:34 PM IST

ഇടത് കൈയുടെയും കൈവിരലുകളുടെയും എല്ലുകൾ പൊട്ടിയ നിലയിലാണ്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച പാടുകളും ദേഹത്തുണ്ട്. ജനനേന്ദ്രിയത്തിനും പരിക്കേറ്റു. 

സദാചാര ഗുണ്ടാ ആക്രമണത്തിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന് ഗുരുതര പരിക്ക്. പിണറായി ഉമ്മൻചിറയിലെ മുഹമ്മദ് നബീലിനാണ് മർദ്ദനമേറ്റത്. നബീലിനെ തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉമ്മൻചിറ സ്വദേശികളായ 4 പേർക്കെതിരെ പിണറായി പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഉമ്മൻചിറയിലെ നസീബ മൻസിലിൽ മുഹമ്മദ് നബീൽ ആക്രമണത്തിനിരയായത്. ഉമ്മൻചിറയിലെ മറ്റൊരു വീടിനടുത്ത് സംശയാസ്പദമായ രീതിയിൽ കണ്ടെന്ന് ആരോപിച്ചാണ് ഒരു സംഘം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന യുവാവിനെ ക്രൂരമായി മർദിച്ചത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നബീലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇടത് കൈയുടെയും കൈവിരലുകളുടെയും എല്ലുകൾ പൊട്ടിയ നിലയിലാണ്. സിഗരറ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച പാടുകളും ദേഹത്തുണ്ട്. ജനനേന്ദ്രിയത്തിനും പരിക്കേറ്റു. നട്ടെല്ലിന് ക്ഷതമേറ്റതിനാൽ ഡോക്ടർമാർ ഒരു വർഷത്തേക്ക് പൂർണ വിശ്രമം നിർദേശിച്ചതായി നബീലിന്‍റെ പിതാവ് പറഞ്ഞു. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉമ്മൻചിറ സ്വദേശികളായ 4 പേർക്കെതിരെയാണ് കേസ്.

Related Tags :
Similar Posts