< Back
Kerala

Kerala
സമസ്ത ശരീഅത്ത് സമ്മേളനത്തില്‍ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും വിമര്‍ശനം
|14 Oct 2018 12:14 PM IST
ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമങ്ങള്‍ വരുമ്പോള്‍ സുലൈന്‍മാന്‍ സേഠിനെയും ബനാത് വാലയെയും പോലെ പ്രവര്‍ത്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ഇ.കെ വിഭാഗം നടത്തിയ ശരീഅത്ത് സമ്മേളനത്തില്‍ മുസ്‍ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വിമര്‍ശനം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിയമങ്ങള്‍ വരുമ്പോള്‍ സുലൈന്‍മാന്‍ സേഠിനെയും ബനാത് വാലയെയും പോലെ പ്രവര്‍ത്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ലീഗിനെതിരായ വിമര്‍ശനത്തിന് പാണക്കാട് സാദിഖലി തങ്ങള്‍ അതേ വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കി.