< Back
Kerala

Kerala
WCCക്ക് പിന്തുണയുമായി മേഴ്‌സിക്കുട്ടിയമ്മയും എ.കെ ബാലനും
|14 Oct 2018 12:46 PM IST
WCCയുടെ ആവശ്യങ്ങള്‍ താരസംഘടനയായ അമ്മ പരിഗണിക്കണമെന്ന് മന്ത്രി എ കെ ബാലന്‍.
WCCക്ക് പിന്തുണയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. WCC അംഗങ്ങള്‍ അമ്മ സംഘടനക്കുള്ളില്‍നിന്ന് തന്നെ പോരാടണം. സര്‍ക്കാര്‍ എന്നും ഇരകള്‍ക്കൊപ്പമാണ്. സൈബര്‍ ആക്രമണത്തില്‍ നടിമാര്‍ ഭയപ്പെടരുത്. മുകേഷിനെതിരായ മീ ടൂ ആരോപണത്തില്‍ ഇര പരാതി നല്‍കിയാല്‍ പൊലീസ് കേസെടുക്കുമെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.
WCCയുടെ ആവശ്യങ്ങള്‍ താരസംഘടനയായ അമ്മ പരിഗണിക്കണമെന്ന് മന്ത്രി എ കെ ബാലന്‍. തര്‍ക്കത്തില്‍ സര്‍ക്കാര്‍ കക്ഷിയല്ല. WCC ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും മന്ത്രി പ്രതികരിച്ചു.