< Back
Kerala
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; 2 മരണം
Kerala

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; 2 മരണം

Web Desk
|
15 Oct 2018 4:45 PM IST

ലോറി നിർത്തിയിട്ട് ടയർ മാറുന്നതിനടയിൽ മറ്റൊരു ലോറി പിന്നിലിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനുളളിൽ കുടുങ്ങിയ ഒരു ഡ്രൈവറുടെ മൃതദേഹം ലോറി പൊളിച്ച് പുറത്തിറക്കാൻ അര മണിക്കൂറോളം എടുത്തു.

ആലപ്പുഴ ദേശിയ പാതയിൽ ചേർത്തല എസ്.എൻ കോളേജിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേർ മരിച്ചു.ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. ലോറി നിർത്തിയിട്ട് ടയർ മാറുന്നതിനടയിൽ മറ്റൊരു ലോറി പിന്നിലിടിക്കുകയായിരുന്നു. ലോറിയുടെ ക്യാബിനുളളിൽ കുടുങ്ങിയ ഒരു ഡ്രൈവറുടെ മൃതദേഹം ലോറി പൊളിച്ച് പുറത്തിറക്കാൻ അര മണിക്കൂറോളം എടുത്തു. കോഴിക്കോട് സ്വദേശി ജിജി, കണ്ണൂര്‍ സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്.

Similar Posts