< Back
Kerala
രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി
Kerala

രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

Web Desk
|
15 Oct 2018 10:30 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും ഇത്രകാലവും മറച്ചുവെച്ചുവെന്നുമാണ് പരാതി

നടി രേവതിക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് അറിഞ്ഞിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും ഇത്രകാലവും മറച്ചുവെച്ചുവെന്നുമാണ് പരാതി. രേവതിയെ കമ്മീഷൻ വിളിച്ചുവരുത്തണം, നിയമനടപടി സ്വീകരണമെന്നും പരാതിയിൽ പറയുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശി നൌഷാദ് തെക്കയിൽ ആണ് പരാതി നൽകിയത്.

ये भी पà¥�ें- മമ്മൂട്ടി ചിത്രത്തിനിടെയുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടി 

ഡബ്ല്യു.സി.സി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ മേഖലയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനിടെയാണ് 17കാരിയെ കുറിച്ച് രേവതി പരാമര്‍ശിച്ചത്. രക്ഷിക്കണമെന്ന് അപേക്ഷിച്ച് 17കാരി തന്‍റെ വാതിലില്‍ മുട്ടിയിരുന്നുവെന്നാണ് രേവതി പറഞ്ഞത്. ഇത് ഇനി ആവര്‍ത്തിക്കപ്പെടരുതെന്നും രേവതി പറഞ്ഞു.

ये भी पà¥�ें- മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് സൂചന നൽകി ഡബ്ല്യു.സി.സി

Similar Posts