< Back
Kerala

Kerala
ശബരിമലയില്‍ റോഡ് തടയുന്ന പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം
|17 Oct 2018 9:59 AM IST
വഴി തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കി.
ശബരിമലയില്‍ റോഡ് തടയുകയും വാഹനപരിശോധന നടത്തുകയും ചെയ്യുന്ന പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വഴി തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവികള്‍ക്കും ഡി.ജി.പി നിര്‍ദേശം നല്‍കി. നിലയ്ക്കല്‍, പമ്പ മേഖലകളില്‍ പ്രത്യേക പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ട്രൈക്കര്‍ സംഘങ്ങളെയും നിയോഗിച്ചു. വടശ്ശേരിക്കര-നിലയ്ക്കല്‍, നിലയ്കല്‍-പമ്പ റൂട്ടുകളിലും വാഹനപരിശോധന തടയുന്നതിന് വനിതാ പൊലീസ് ഓഫീസര്‍മാരെ അടക്കം വിന്യസിച്ചിട്ടുണ്ട്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി പ്രസ്താവനയില്‍ അറിയിച്ചു.