< Back
Kerala

Kerala
ശബരിമലയിലേക്ക് ഭക്തരെന്ന വ്യാജേന അക്രമികളെത്തുന്നുവെന്ന് കലക്ടര്‍
|18 Oct 2018 10:45 AM IST
ആവശ്യമായി വന്നാല്‍ സന്നിധാനത്തും വനിതാ പൊലീസിനെ വിന്യസിക്കും. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് മീഡിയവണിനോട്
ഭക്തരെന്ന വ്യാജേന ശബരിമലയിലേക്ക് അക്രമികളെത്തുന്നുവെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി ബി നൂഹ്. ഇവരാണ് മാധ്യമ പ്രവര്‍ത്തകയെ അടക്കം തടഞ്ഞതെന്നും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.
ഭക്തര്‍ക്ക് ആവശ്യമായ സൌകര്യമൊരുക്കും. ആവശ്യമായി വന്നാല്‍ സന്നിധാനത്തും വനിതാ പൊലീസിനെ വിന്യസിക്കും. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും ജില്ലാ കലക്ടര്‍ പി ബി നൂഹ് മീഡിയവണിനോട് പറഞ്ഞു