< Back
Kerala
വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ. സുരേന്ദ്രന്‍
Kerala

വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ. സുരേന്ദ്രന്‍

Web Desk
|
19 Oct 2018 12:36 PM IST

സര്‍ക്കാര്‍ മനപ്പൂര്‍വം പ്രശ്നം ഉണ്ടാക്കുകയാണെന്നും സുരേന്ദ്രന്‍

ശബരിമല വിഷയത്തില്‍ വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.

റിവ്യു ഹര്‍ജി പരിഗണിക്കുന്നതിന് മുന്നെ തന്നെ ശബരിമലയില്‍ യുവതി പ്രവേശനം ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നതായി വ്യക്തമായ സാഹചര്യമാണ് കനത്ത വില സര്‍ക്കാര്‍ നല്‍കേണ്ടി വരും. ക്ഷമിക്കുന്നതിന് പരിധിയുണ്ട്. അന്യമത വിശ്വാസികള്‍ ശബരി മലയില്‍ കയറി വികാരം ഇളക്കി വിടരുത്. യുവതികള്‍ക്ക് പോലീസ് വേഷം നല്‍കിയത് നിയമലംഘനമാണ്. മാധ്യമ പ്രവര്‍ത്തകള്‍ അടി ഇരന്നുവാങ്ങുകയാണെന്നും കെ സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ഹൈദരാബാദ് സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക കവിതയും മറ്റൊരു യുവതിയുമാണ് മല കയറാന്‍ ശ്രമിച്ചത്. പോലീസിന്‍റെ വന്‍ സുരക്ഷയുടെ പിന്‍ബലത്തിലാണ് മല കയറിയതെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് അവര്‍ തിരിച്ചിറങ്ങി.

Related Tags :
Similar Posts