< Back
Kerala

Kerala
ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുമെന്ന് പന്തളം കൊട്ടാരവും ക്ഷേത്രതന്ത്രിയും
|19 Oct 2018 1:02 PM IST
ആചാരലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ശുദ്ധികലശം നടത്തി മാത്രമേ പൂജകള്‍ നടത്താവൂ.
ശബരിമല ക്ഷേത്രത്തില്‍ ആചാരലംഘനമുണ്ടായാല്‍ നട അടക്കണമെന്ന് പന്തളം കൊട്ടാരം. ആചാരലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ ശുദ്ധികലശം നടത്തി മാത്രമേ പൂജകള്‍ നടത്താവൂ. ഇക്കാര്യം തന്ത്രികുടുംബത്തേയും ദേവസ്വം ബോര്‍ഡിനേയും അറിയിച്ചെന്നും പന്തളം കൊട്ടാരം പ്രതിനിധി നാരായണവര്‍മ അറിയിച്ചു. ആചാരലംഘനമുണ്ടായാല്‍ നട അടക്കുമെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരും അറിയിച്ചു. എന്തുവന്നാലും ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും രാജീവര് പറഞ്ഞു