< Back
Kerala
ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു
Kerala

ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്തു

Web Desk
|
19 Oct 2018 9:38 AM IST

അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിനാണ് അറസ്റ്റ്

അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിന് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശോഭാ സുരേന്ദ്രന്‍ അടക്കം 8 പേരെ വടശ്ശേരിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ശബരിമല സ്ത്രീപ്രവേശനവിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലക്കലില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചത്. ജില്ലാ പൊലീസ് മേധാവി ജി. നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിലക്കലില്‍ നിലയുറപ്പിച്ചത്. ഇവിടേക്കാണ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെത്തിയത്. പ്രതിഷേധവുമായെത്തിയ ശോഭ സുരേന്ദ്രന്‍ അടക്കം എട്ടു പേരെയാണ് അറസ്റ്റ് ചെയ്ത് മാറ്റിയത്. അനുമതിയില്ലാതെ ഉപരോധം നടത്തിയതിനാണ് അറസ്റ്റ്.

Related Tags :
Similar Posts