< Back
Kerala

Kerala
ഹർത്താലിന് കട പൂട്ടുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്: ജി.സുധാകരന്‍
|20 Oct 2018 2:22 PM IST
ധൈര്യം ഉള്ളവർ ശബരിമലയിൽ പോയാൽ മതി. സ്ത്രീകൾ തിരിച്ചു പോന്നത് നിരാശാജനകമെന്നും ജി സുധാകരന്‍
തന്ത്രിക്കും പരികർമികൾക്കുമെതിരെ മന്ത്രി ജി.സുധാകരൻ. ഫ്യൂഡൽ പൗരോഹിത്യത്തിന്റെ തകർച്ചക്കുള്ള മണിമുഴക്കമാണ് ശബരിമലയിൽ ഉണ്ടായത്. ഹർത്താലിന് കട പൂട്ടി പോകുന്ന ലാഘവത്തോടെയാണ് നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞത്. ഇത് കേരളം ചർച്ച ചെയ്യണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
ശബരിമലയിൽ പോകുന്നവരുടെ പൂർവകാല ചരിത്രം നോക്കേണ്ടതില്ല. ധൈര്യം ഉള്ളവർ ശബരിമലയിൽ പോയാൽ മതി. സ്ത്രീകൾ തിരിച്ചു പോന്നത് നിരാശാജനകം. നിയമം കൈയ്യിലെടുക്കുമെന്ന് പറഞ്ഞ് ഭീഷണി വേണ്ട. സർക്കാർ തന്നെ വിജയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.