< Back
Kerala
രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് അഡ്വ: എ പൂക്കുഞ്ഞ്
Kerala

രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് അഡ്വ: എ പൂക്കുഞ്ഞ്

Web Desk
|
20 Oct 2018 10:00 PM IST

രഹ്ന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്നു പുറത്താക്കണമെന്നും എറണാകുളം സെന്‍ട്രല്‍ മുസ്‍ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാഅത്ത് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് 

ഹൈന്ദവ സമൂഹത്തിന്‍റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ മുസ്‍ലിം നാമധാരി രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കി.

രഹ്ന ഫാത്തിമയെയും കുടുംബാംഗങ്ങളെയും മഹല്ല് അംഗത്വത്തില്‍ നിന്നു പുറത്താക്കണമെന്നും എറണാകുളം സെന്‍ട്രല്‍ മുസ്‍ലിം ജമാഅത്തിനോട് ആവശ്യപ്പെട്ടതായി ജമാഅത്ത് കൌണ്‍സില്‍ സംസ്ഥാന പ്രസിഡന്‍റ് അഡ്വ: എ പൂക്കുഞ്ഞ് പത്രക്കുറിപ്പില്‍ പറഞ്ഞു. രഹ്ന ഫാത്തിമക്ക് എറണാകുളം മുസ്‍ലിം ജമാഅത്തുമായോ മുസ്‍ലിം സമുദായമായോ യാതൊരു ബന്ധവുമില്ല. രഹ്നക്ക് സമുദായത്തിന്‍റെ പേര് ഉപയോഗിക്കാന്‍ അവകാശമില്ല. സമൂഹത്തിന്‍റെ മതവികാരത്തെ വൃണപ്പെടുത്തിയ രഹ്നക്കെതിരെ 153 എ വകുപ്പ് അനുസരിച്ച് ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് പൂക്കുഞ്ഞ് ആവശ്യപ്പെട്ടു.

Similar Posts