< Back
Kerala
Kerala
ജനവാസ മേഖലയിലെ മൊബെെല്‍ ടവര്‍ നിര്‍മ്മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
|22 Oct 2018 8:06 PM IST
കൊച്ചു കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് മുപ്പത് മീറ്റര്‍ മാത്രം ദൂരെയാണ് പുതിയ ടവര്‍ നിര്‍മിക്കുന്നതെന്നാണ് ആരോപണം.
പാലക്കാട് ജില്ലയില്‍ മൊബൈല്‍ ടവര്‍ നിര്‍മാണത്തിനെതിരെ നാട്ടികാരുടെ പ്രതിഷേധം. പാലക്കാട് മുട്ടിക്കുളങ്ങരയിലാണ് പുതുതായി നിര്‍മിക്കുന്ന മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്.
പാലക്കാട് മുട്ടിക്കുളങ്ങര തച്ചങ്കോട് സ്വകാര്യ മൊബൈല്‍ കമ്പനി പുതുതായി നിര്‍മിക്കുന്ന ടവറിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷന്‍ പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ടവര്‍ നിര്‍മാണം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കൊച്ചു കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ നിന്ന് മുപ്പത് മീറ്റര്‍ മാത്രം ദൂരെയാണ് പുതിയ ടവര്‍ നിര്‍മിക്കുന്നത്.
ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.