< Back
Kerala

Kerala
ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചനിലയില്‍
|22 Oct 2018 11:57 AM IST
ജലന്ധര്‍ ദസുവയിലെ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. ഇന്നലെ വൈദികന്‍ ഇടവകയിലെ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരെ മൊഴിനല്‍കിയ വൈദികന്‍ മരിച്ച നിലയില്‍. ജലന്ധര്‍ ദസുവയിലെ വൈദികന്‍ കുര്യാക്കോസ് കാട്ടുതറയാണ് മരിച്ചത്. ഇന്നലെ വൈദികന്‍ ഇടവകയിലെ കുര്‍ബാനയില്‍ പങ്കെടുത്തിരുന്നു.
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളക്കലിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച വൈദികനായിരുന്നു ഇദ്ദേഹം. ഫ്രാങ്കോക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച കന്യാസ്ത്രീകള്‍ക്ക് ഇദ്ദേഹം ഉറച്ച പിന്തുണയും നല്‍കിയിരുന്നു. ഇന്നലെ വരെ ഇടവകയിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന വൈദികനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.