< Back
Kerala

Kerala
‘സുപ്രീംകോടതി വിധി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ട് പോകും’
|23 Oct 2018 3:14 PM IST
സന്നിദ്ധാനത്ത് കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ പുറത്താക്കി, വിശ്വാസികള്‍ക്ക് സൌകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി.
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ വന്നാല്‍ സുരക്ഷ നല്‍കാനുള്ള ബാധ്യതയുണ്ട്, അത് സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സന്നിദ്ധാനത്ത് കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ക്രിമിനലുകളെ പുറത്താക്കി, വിശ്വാസികള്‍ക്ക് സൌകര്യം ഒരുക്കും. കലാപമുണ്ടാക്കാന്‍ സംഘപരിവാര്‍ ആസുത്രിത നീക്കം നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. നട അടക്കുമെന്ന തന്ത്രിയുടെ നിലപാട് അവിവേകമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.