< Back
Kerala

Kerala
ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി തന്നെയെന്ന് ചെന്നിത്തല
|24 Oct 2018 1:07 PM IST
മുഖ്യമന്ത്രി വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല
ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതിയും ഹൈക്കോടതിയും ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുണ്ടിന്റെ കോന്തലയില്‍ താക്കോൽ കെട്ടി നടക്കൽ മാത്രമല്ല തന്ത്രിക്കുള്ള അധികാരം.
നാണം കെട്ട രീതിയിൽ തുടരുന്ന ദേവസ്വം ബോർഡ് പിരിച്ചുവിടുന്നതാണ് നല്ലത്. മുഖ്യമന്ത്രി വിശ്വാസികളെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.