< Back
Kerala

Kerala
രഹ്നാ ഫാത്തിമയുടെ വീടാക്രമിച്ച കേസില്‍ ബി.ജെ.പി കടവന്ത്ര ഏരിയാ പ്രസിഡന്റ് അറസ്റ്റില്‍
|25 Oct 2018 8:02 AM IST
കഴിഞ്ഞ 19നാണ് ബിജുവും സുഹൃത്തായ അജീഷും ചേര്‍ന്ന് രഹ്ന താമസിക്കുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേര്‍സ് അടിച്ചു തകര്‍ത്തത്.
ശബരിമല ദര്‍ശനത്തിന് ശ്രമിച്ച കൊച്ചി സ്വദേശിനി രഹ്നാ ഫാത്തിമയുടെ വീടാക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബി.ജെ.പി കടവന്ത്ര ഏരിയാ പ്രസിഡന്റ് പി.എം ബിജുവിനെയാണ് എറണാകുളം ടൌണ്‍ സൌത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 19നാണ് ബിജുവും സുഹൃത്തായ അജീഷും ചേര്‍ന്ന് രഹ്ന താമസിക്കുന്ന പനമ്പിള്ളി നഗറിലെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേര്‍സ് അടിച്ചു തകര്‍ത്തത്. പി.ഡി.പി.പി വകുപ്പ് പ്രകാരം കേസെടുത്ത ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിലെ രണ്ടാം പ്രതി അജീഷ് ഒളിവിലാണെന്നും ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.