< Back
Kerala
മണ്ഡലകാലത്തും ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് ഡി.ജി.പിഅഴിമതി കേസുകളെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ അനുമതി വേണമെന്ന് ബെഹ്റ
Kerala

മണ്ഡലകാലത്തും ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ സുരക്ഷ നല്‍കുമെന്ന് ഡി.ജി.പി

Web Desk
|
26 Oct 2018 11:21 AM IST

ശബരിമല സുരക്ഷ സംബന്ധിച്ച പഠനങ്ങൾക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശബരിമലയിലെ അക്രമ സംഭവങ്ങളിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാവും.

മണ്ഡലകാലത്തും ശബരിമലയില്‍ സ്ത്രീകളെത്തിയാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്.

ശബരിമല സുരക്ഷ സംബന്ധിച്ച പഠനങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാവും. അക്രമികളുടെ സി.സി ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണന്നും ഡി.ജി.പി പറഞ്ഞു. എ.ടി.എം കവര്‍ച്ചയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡി.ജി.പി ലോകനാഥ് ബെഹ്‌റ വ്യക്തമാക്കി. കേസന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനായ് മറ്റ് സംസ്ഥാന സേനകളുടെ സഹായം തേടുമെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.

Similar Posts