< Back
Kerala

Kerala
കെ.എം മാണിക്കെതിരെ വി.എസ് ഹൈക്കോടതിയില്‍
|26 Oct 2018 12:40 PM IST
പൊതു പ്രവർത്തകർക്ക് എതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന കേന്ദ്ര നിയമം കേസില്‍ ബാധകമല്ല എന്നാണ് വിഎസിന്‍റെ വാദം.
കെ.എം മാണിക്കെതിരായ ബാർ കോഴക്കേസിൽ തുടരന്വേഷണം വൈകുന്നതിനെതിരെ വി.എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സർക്കാരിൽ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലൻസ് പ്രത്യേക കോടതിയുടെ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്.
പൊതു പ്രവർത്തകർക്ക് എതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന കേന്ദ്ര നിയമം കേസില്‍ ബാധകമല്ല എന്നാണ് വിഎസിന്‍റെ വാദം. കഴിഞ്ഞ ജൂലൈ 26 നാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. മാണിക്കെതിരായ കേസ് അതിനു മുമ്പുള്ളതാണ്. അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും മുമ്പുണ്ടായ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും, അതിനു ശേഷം വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് വിഎസിന്‍റെ വാദം.