< Back
Kerala
ഇനിയും നടപടിയാവാതെ ശശിക്കെതിരായ പരാതി: ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനം നാളെ
Kerala

ഇനിയും നടപടിയാവാതെ ശശിക്കെതിരായ പരാതി: ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനം നാളെ

Web Desk
|
27 Oct 2018 8:48 AM IST

വനിതാ നേതാവിന്റെ പരാതിയിന്മേൽ നടപടിയില്ലാത്തതിനെതിരെ വലിയ വിമർശനം സമ്മേളനത്തിൽ ഉയരും.

പി കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതി സംബന്ധിച്ച വിവാദം നിലനിൽക്കുന്നതിനിടെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ സമ്മേളനം നാളെ നടക്കും. വനിതാ നേതാവിന്റെ പരാതിയിന്മേൽ നടപടിയില്ലാത്തതിനെതിരെ വലിയ വിമർശനം സമ്മേളനത്തിൽ ഉയരും.

തൃത്താല മേഖലയിലെ കൂറ്റനാട്ടാണ് ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളനം നടക്കുക. സംഘടനയുടെ വനിതാ നേതാവ് ജില്ലയിലെ എം.എൽ.എക്കെതിരെ നൽകിയ ലൈംഗിക പീഡന പരാതിയും തുടർന്നുള്ള വിവാദങ്ങളും സ്വാഭാവികമായും ജില്ലാ സമ്മേളനത്തിൽ ചർച്ചയാവും. ഗൗരവ സ്വഭാവമുള്ള പരാതിയാണെന്നംഗീകരിക്കുന്ന പ്രതികരണങ്ങൾ സി.പി.എം നേതാക്കളിൽ നിന്നുണ്ടായിട്ടും നടപടി വൈകുന്നതിനെതിരെ രൂക്ഷ വിമർശനമുണ്ടാവുമെന്നാണ് സൂചന. വിഷയം ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ സി.പി.എമ്മിൽ സജീവമാണെന്ന് സൂചനകളുണ്ട്. ഇക്കാര്യവും ഡി.വൈ.എഫ്.ഐ സമ്മേളനത്തിൽ വിമർശിക്കപ്പെടാനിടയുണ്ട്. ജില്ലയിലെ ഒരു വിഭാഗം ഡി.വൈ.എഫ്.ഐ നേതാക്കൾ പി.കെ ശശിയെ അനുകൂലിക്കുന്നവരാണ്. അതിനാൽ ശശിയെ അനുകൂലിച്ചും വാദങ്ങൾ ഉയരാനാണ് സാധ്യത. എം. സ്വരാജ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Related Tags :
Similar Posts