< Back
Kerala

Kerala
ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
|27 Oct 2018 8:52 AM IST
അരീക്കോട്ടേ സ്വകാര്യ പോളിടെക്നിക്ക് കോളേജിനു സമീപത്തു നിന്നുമാണ് മര്‍ദ്ദനമേറ്റത്.
ഗുണ്ടാ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക് .കോഴിക്കോട് കാരശ്ശേരി തടപ്പറമ്പ് സ്വദേശി നൂറുദ്ദീനെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്.അരീക്കോട്ടേ സ്വകാര്യ പോളിടെക്നിക്ക് കോളേജിനു സമീപത്തു നിന്നുമാണ് മര്‍ദ്ദനമേറ്റത്.
മലപ്പുറം അരീക്കോട് ഈ.ടി.ഐ പോളിടെക്നിക്ക് കോളേജിൽ രണ്ടാംവർഷ എ .സി മെക്കാനിക്കൽ വിദ്യാർത്ഥി നൂറുദ്ദീനാണ് മര്‍ദ്ദനമേറ്റത് . ഒരു കിലോമീറ്ററോളം ദൂരത്ത് ബൈക്കില്‍ തട്ടികൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു .സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് നൂറുദ്ദീൻ പറഞ്ഞു.കഴിഞ്ഞ ദിവസം ക്യാമ്പസില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ നടന്ന സംഭവം .
ഗുരുതര പരിക്കേറ്റ നൂറുദ്ദീനെ മുക്കം കെ.എംസി.ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .അരീക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു.