< Back
Kerala

Kerala
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് പി.ടി നാസറിന്
|27 Oct 2018 5:14 PM IST
പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം 31ന് സമ്മാനിക്കും. പത്രമാധ്യമ പുരസ്കാരം മംഗളം ദിനപത്രത്തിലെ സബ് എഡിറ്റര്‍ കെ സുജിത്തിനാണ്.
സോളിഡാരിറ്റി മാധ്യമ അവാര്‍ഡ് മീഡിയവണ്‍ കോര്‍ഡിനേറ്റിങ് എഡിറ്റര്‍ പി.ടി നാസറിന്. കാസര്‍ഗോഡിന്‍റെ മതസൌഹാര്‍ദ്ദവും സാംസ്കാരിക പാരമ്പര്യവും ചരിത്ര പശ്ചാത്തലവും മുന്‍ നിര്‍ത്തി പി.ടി നാസര്‍ തയ്യാറാക്കിയ മിത്തും യാഥാര്‍ഥ്യവും എന്ന പരിപാടിക്കാണ് ദൃശ്യമാധ്യമ പുരസ്കാരം ലഭിച്ചത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം 31ന് സമ്മാനിക്കും. പത്രമാധ്യമ പുരസ്കാരം മംഗളം ദിനപത്രത്തിലെ സബ് എഡിറ്റര്‍ കെ സുജിത്തിനാണ്. കൌണ്ടര്‍ കറന്‍റ്സ് എഡിറ്റര്‍ ബിനു മാത്യുവിന് പ്രത്യേക പുരസ്കാരം ലഭിച്ചു. പ്രമുഖ മാധ്യമപ്രവര്‍ത്തകരായയ എന്‍.പി രാജേന്ദ്രന്‍, പ്രൊഫ. യാസിന്‍ അഷ്റഫ്, എന്‍.പി ചെക്കൂട്ടി, ടി.പി ചെറൂപ്പ, ഡോ. അജയ് ശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.