< Back
Kerala

Kerala
ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി
|29 Oct 2018 4:25 PM IST
ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.
ശബരിമലയില്‍ എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ദര്‍ശനത്തിന് സംരക്ഷണം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിക്കുന്ന രീതിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഹരജി കോടതി തീര്‍പ്പാക്കി.
രണ്ട് അഭിഭാഷകരുള്‍പ്പെടെ നാല് യുവതികളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ഈ നാലുപേര്‍ക്ക് മാത്രമല്ല, വിശ്വാസികളായി ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും സുരക്ഷ ഒരുക്കണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ ഹരജിയുമായി കോടതിയെ സമീപിച്ച സ്ത്രീകളോട് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് സമീപിക്കേണ്ടത് കോടതിയെയല്ല, പൊലീസിനെ ആണെന്നും കോടതി ഓര്‍മപ്പെടുത്തി.