Kerala

Kerala
ശബരിമലയില്‍ അക്രമമുണ്ടാക്കിയത് മനോജ് എബ്രഹാമെന്ന പൊലീസ് നായ, പിണറായി വിജയന്‍ കവലച്ചട്ടമ്പി;ബി. ഗോപാലകൃഷ്ണന്‍
|30 Oct 2018 2:15 PM IST
ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ തെക്കേ ഇന്ത്യയുടെ അയോധ്യയാണ് ശബരിമലയെന്ന് ഗോപാലകൃഷ്ണന്‍
ഉത്തരേന്ത്യയുടെ രാമജന്മഭൂമിയാണ് അയോധ്യയെങ്കില്‍ തെക്കേ ഇന്ത്യയുടെ അയോധ്യയാണ് ശബരിമലയെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. അദ്വാനി നടത്തിയ രഥയാത്രക്ക് സമാനമായിരിക്കും ശ്രീധരന്‍ പിള്ളയുടെ രഥയാത്ര. ഐ.ജി മനോജ് എബ്രഹാമെന്ന പൊലീസ് നായയാണ് ശബരിമലയില്‍ അക്രമം ഉണ്ടാക്കിയതെന്നും ഗോപാലകൃഷ്ണന്‍ അധിക്ഷേപിച്ചു. സാധാരണ പൊലീസ് നായക്ക് അന്തസുണ്ട്. മനോജ് എബ്രഹാമിന് ഇനി പ്രമോഷന്‍ കിട്ടണമെങ്കില്‍ സെന്‍ട്രല്‍ ട്രൈബ്യൂണലില്‍ പോയി നില്‍ക്കേണ്ടി വരും അദ്ദേഹം പറഞ്ഞു.
പിണറായി വിജയന്‍ മൂന്നാംകിട ഗുണ്ടയും കവലച്ചട്ടമ്പിയുമാണെന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു. കൊച്ചിയില്‍ നടന്ന ബി.ജെ.പിയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിലാണ് ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍.