< Back
Kerala

Kerala
‘രാഹുല്‍ കേരളത്തിലെ പാര്‍ട്ടി നിലപാടിനൊപ്പം; ബാക്കിയെല്ലാം മാധ്യമങ്ങളുടെ ദുര്‍വ്യാഖ്യാനം’ മുല്ലപ്പള്ളി
|30 Oct 2018 8:04 PM IST
കലാപമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സി.പി.എം ഇന്ധനമാകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ശബരിമല വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടി നിലാപാടിനൊപ്പമാണ് രാഹുല്‍ ഗാന്ധിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി ഒരു നിലപാട് എടുത്താല്‍ അത് അംഗീകരിക്കലാണ് കോണ്‍ഗ്രസ് ശൈലി. ബാക്കിയെല്ലാം മാധ്യമങ്ങളുട ദുര്‍വ്യാഖ്യാനങ്ങളാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ കേരളത്തിലെ യു.ഡി.എഫ് വിശ്വാസികൾക്ക് ഒപ്പം അടിയുറച്ചു നിൽക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിശ്വാസികൾക്ക് മുറിവേറ്റാൽ അത് പരിഹരിക്കാൻ യു.ഡി.എഫ് ഉണ്ടാകും. രാഹുൽ ഗാന്ധിയുടെ വാക്കുകൾ വളച്ചൊടിക്കാൻ ബോധപൂർവമായ ശ്രമം. കെ.പി.സി.സി യെ പിരിച്ചുവിടാൻ കോടിയേരി മുതിരണ്ട. കലാപമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന് സി.പി.എം ഇന്ധനമാകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.