< Back
Kerala
കുട്ടികൾക്ക് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍
Kerala

കുട്ടികൾക്ക് ക്രൂര മർദ്ദനം; അച്ഛനും രണ്ടാനമ്മയും അറസ്റ്റില്‍

Web Desk
|
31 Oct 2018 6:33 PM IST

പതിനൊന്നും മൂന്നും വയസ്സുള്ള കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം പത്തനാപുരത്ത് കുട്ടികള്‍ക്ക് രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരമര്‍ദനം. പതിനൊന്നും മൂന്നും വയസായ കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടികളുടെ അമ്മ നല്‍കിയ പരാതിയില്‍ സ്ഥലത്തെത്തിയ പൊലീസ് അച്ഛനെയും രണ്ടാനമ്മയെയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞ കുറേക്കാലമായി ക്രൂരമായ മര്‍ദ്ദനമാണ് കുട്ടികള്‍ നേരിട്ടത്. ‌കിടന്ന് മൂത്രമൊഴിച്ചതിന്റെ പേരിലാണ് 3 വയസ്സായ ഇളയ കുട്ടിക്ക് സ്ഥിരമായി മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. വീട്ടിലെ ജോലികളെല്ലാം മൂത്ത കുട്ടിയെ കൊണ്ടാണ് എടുപ്പിച്ചിരുന്നത്. മൂത്ത കുട്ടിയുടെ തലയില്‍ മുറിവും കൈകളില്‍ പൊള്ളലേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. കുട്ടിയെ പത്തനാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാവിന്റെ അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

വീട്ടില്‍ ക്രൂരമായ മര്‍ദ്ദനം നേരിടുന്നതായി സ്കൂളില്‍ അധ്യാപകരോട് പറഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബാലപീഡന വകുപ്പുകള്‍ പ്രകാരം കേസെടുത്ത‌ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Similar Posts