< Back
Kerala

Kerala
സംസ്ഥാനത്ത് അഴിമതി വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി
|31 Oct 2018 3:46 PM IST
തട്ടിപ്പിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് അഴിമതി വര്‍ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ രംഗത്ത് പ്രീ പ്രൈമറി തൊട്ട് വ്യാപക അഴിമതിയാണ് നടക്കുന്നത്. സ്വാശ്രയ കോളജുകള്‍ വന്നതോടെയാണ് ഇത്തരം അഴിമതി വ്യാപിച്ചത്. തട്ടിപ്പിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥരും പുതിയ സാങ്കേതിക വിദ്യകൾ മനസിലാക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.