< Back
Kerala
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുല്ലപ്പള്ളി
Kerala

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് മുല്ലപ്പള്ളി

Web Desk
|
1 Nov 2018 10:09 AM IST

പാലക്കാട് ഡി.സി.സി സംഘടിപ്പിച്ച മതേതര സന്ദേശയാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. പൊതുസമ്മേളന വേദിയിൽ നിന്ന് വി.ടി ബൽറാം എം.എൽ.എ വിട്ടു നിന്നു.

കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാലക്കാട് ഡി.സി.സി സംഘടിപ്പിച്ച മതേതര സന്ദേശയാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി. പൊതുസമ്മേളന വേദിയിൽ നിന്ന് വി.ടി ബൽറാം എം.എൽ.എ വിട്ടു നിന്നു.

ഇന്ദിരാഗാന്ധി സന്ദർശിച്ചിട്ടുള്ള കല്ലേക്കുളങ്ങര കൈപ്പത്തി ക്ഷേത്ര പരിസരത്തു നിന്ന് കോട്ടമൈതാനത്തേക്ക് നടത്തിയ മതേതര സന്ദേശയാത്രക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ മുല്ലപ്പള്ളി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

രാവിലെ മുല്ലപ്പള്ളി വിമർശിച്ച കോൺഗ്രസ് നേതാവും ജില്ലയിലെ കോൺഗ്രസ് എം.എൽ.എയുമായ വി.ടി ബൽറാം പൊതു സമ്മേളന വേദിയിൽ എത്താതിരുന്നതും ശ്രദ്ധേയമായി. മതേതര സന്ദേശയാത്രക്കെത്തിയ ബൽറാം ഷാഫി പറമ്പിലും മറ്റ് ജനപ്രതിനിധികളും എത്തിച്ചേർന്ന വേദിയിൽ കയറാതെ വിട്ടു നിൽക്കുകയായിരുന്നു.

Similar Posts