< Back
Kerala

Kerala
അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിലെ തടയണ പൊളിച്ചു നീക്കാന്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
|2 Nov 2018 7:17 PM IST
പത്തു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ മറുപടി നൽകണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പി.വി അൻവര്‍ എം.എല്‍.എയുടെ പാർക്കിലെ തടയണ പൊളിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. സര്‍ക്കാര്‍ പത്തു ദിവസത്തിനകം മറുപടി നല്‍കണം. തടയണയിലെ വെള്ളം ഒഴുക്കിക്കളയണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നാരോപിച്ച് സമര്‍പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം.
വെള്ളമൊഴുക്കി കളയണമെന്ന് ഹൈക്കോടതി കഴിഞ്ഞ ജൂലൈ 10ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും വെള്ളമൊഴുക്കി കളഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരനായ കേരള റിവർ പ്രൊട്ടക്‌ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി ടി.വി രാജൻ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.