< Back
Kerala

Kerala
മഅ്ദനിക്ക് പന്ത്രണ്ടാം തിയതി വരെ കേരളത്തില്‍ തുടരാന്‍ അനുമതി
|3 Nov 2018 7:20 PM IST
കേരളത്തില്‍ നില്‍ക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹര്‍ജി പരിഗണിച്ച ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ കോടതി ആണ് സമയം നീട്ടിനല്‍കിയത്.
ചികിസ്തയില്‍ കഴിയുന്ന ഉമ്മയെ കാണാനെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ഈ മാസം പന്ത്രണ്ടാം തീയതി വരെ കേരളത്തില്‍ തങ്ങാം. കേരളത്തില്‍ നില്‍ക്കാന്‍ കൂടുതല്‍ ദിവസം അനുവദിക്കണമെന്ന മഅ്ദനിയുടെ ഹര്‍ജി പരിഗണിച്ച ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ കോടതി ആണ് സമയം നീട്ടിനല്‍കിയത്. നാലാം തീയതി വരെയായിരുന്നു കോടതി ആദ്യം നല്‍കിയ സമയ പരിധി. പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കാന്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥ മാറ്റണമെന്ന വാദം ഇന്ന് പരിഗണിച്ചില്ല.