< Back
Kerala
കെ.ടി ജലീലിന് വസ്തുനിഷ്ഠമായി മറുപടി പറയാൻ സാധിച്ചില്ലെന്ന് യൂത്ത് ലീഗ്
Kerala

കെ.ടി ജലീലിന് വസ്തുനിഷ്ഠമായി മറുപടി പറയാൻ സാധിച്ചില്ലെന്ന് യൂത്ത് ലീഗ്

Web Desk
|
4 Nov 2018 4:40 PM IST

ആരോപണമുന്നയിക്കുന്ന സംഘടനയെ കളിയാക്കുന്ന പരിഹാസ്യമായ സമീപനമാണ് ജലീലിനേറെതെന്നും പി.കെ ഫിറോസ് വിമര്‍ശിച്ചു.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വീണ്ടും യൂത്ത് ലീഗ്. ജലീലിന് വസ്തുനിഷ്ഠമായി മറുപടി പറയാന്‍ സാധിച്ചിട്ടില്ല. ഫേസ്ബുക്കിലെ കുറിപ്പും മന്ത്രിയുടെ വാർത്താ സമ്മേളനവും വൈരുദ്ധ്യമുണ്ട്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് അപേക്ഷിച്ച 7 പേരുടെ വിവരങ്ങൾ പുറത്ത് വിടാൻ മന്ത്രി തയ്യാറുണ്ടോയെന്നും, ലോൺ തിരിച്ച് പിടിക്കാനുള്ള ഗുണ്ടാ തലവനായാണോ അദീബിന്‍റെ നിയമനമെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.

കെ.ടി ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ രേഖകള്‍ പുറത്തായിരുന്നു. ഡെപ്യൂട്ടേഷന്‍ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചതെങ്കിലും സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ സീനിയര്‍ മാനേജറായിരുന്ന കെ.ടി അദീബിനാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. കെ.ടി ജലീലിന്റെ പിതാവിന്റെ സഹോദര പുത്രനാണ് അദീബ്.

ये भी पà¥�ें- കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം; രേഖകള്‍ പുറത്ത് വിട്ട് യൂത്ത്‌ലീഗ് 

Similar Posts