< Back
Kerala

Kerala
‘കുറുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും, ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കും’;
|5 Nov 2018 6:04 PM IST
ആരും ചിരിച്ചു പോവും ഈ പ്രതിജ്ഞക്ക് മുന്നില്‍
പല തരത്തിലുള്ള പ്രതിജ്ഞകള്‍ നമ്മള്‍ കണ്ടിരിക്കും, പക്ഷേ ഇത്തരത്തില്‍ നിഷ്കളങ്കത ആവോളം നിറച്ച ഒരു പ്രതിജ്ഞ ഈയടുത്തൊന്നും ആരും തന്നെ കണ്ട് കാണില്ല. സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിയ കുഞ്ഞു പ്രതിഭയെ നിറഞ്ഞ സ്നേഹത്തോടെ തന്നെ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
‘ഗുരുക്കന്മാര്‍’ എന്നത് തെറ്റായി ‘കുറുക്കന്മാര്‍’ എന്നും അവസാനത്തില്‍ ‘ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രേമിക്കു’മെന്നും പറയുന്നിടത്താണ് ചിരി പൂരമൊരുക്കുന്നത്. ഒാരോ വാക്കും സാവധാനം പെറുക്കി കൂട്ടിയുള്ള പ്രതിജ്ഞ കേള്‍ക്കുന്ന കുട്ടികളിലും അധ്യാപകരിലും ചിരിയാണ് ഉയര്‍ത്തുന്നത്. സോഷ്യല്‍ മീഡയയില്‍ നിരവധി ആളുകള്‍ കണ്ട വീഡിയോയിലെ കുട്ടി ആരാണെന്നും ഏത് സ്‌കൂളിലെയാണെന്നും ഉള്ള അന്വേഷണത്തിലാണ് ഇപ്പോള്‍.