< Back
Kerala
മീഡിയവണ്‍ കാമറ ചീഫ് താഹ അബ്ദുല്‍ റഹ്‍മാന്‍ അന്തരിച്ചു
Kerala

മീഡിയവണ്‍ കാമറ ചീഫ് താഹ അബ്ദുല്‍ റഹ്‍മാന്‍ അന്തരിച്ചു

Web Desk
|
6 Nov 2018 8:59 AM IST

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം

മീഡിയവണ്‍ കാമറ ചീഫ് താഹ അബ്ദുല്‍ റഹ്‍മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് വെച്ചായിരുന്നു അന്ത്യം. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, ടിവി ന്യൂ, ദര്‍ശന തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഭിനേതാവ് കൂടിയായിരുന്നു താഹ. ചേരി, കടൽതീരത്ത്, തീൻ മുറിയിലെ ദുരന്തം തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സമാന്തര നാടക പ്രസ്ഥാനവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

ഖബറടക്കം ഇന്ന് കൊല്ലം തേവലക്കരയിലെ ചാലിയത്ത് മുസ്‍ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുല്‍ റഹ്മാന്‍ - റാബിയ ദമ്പതികളുടെ മകനാണ്. നിഷാനയാണ് ഭാര്യ, മുഹമ്മദ് ബയാന്‍, ബര്‍സ താഹ എന്നിവരാണ് മക്കള്‍. എ ആര്‍ സൈനുലാബ്ദീന്‍, സലീം, നൌഷാദ്, നൌഫല്‍, റംലാ ബീവി, സുഹ്റ ബീവി, സീനത്ത് ബീവി, ഹഫ്സത്ത് ബീവി, ആബിദ ബീവി, സുബൈദ ബീവി എന്നിവര്‍ സഹോദരങ്ങളാണ്.

Similar Posts