< Back
Kerala

Kerala
ശിശുഭവനില്‍ ദീപാവലി ആഘോഷിച്ച് കേരള ഗവര്‍ണര്‍
|6 Nov 2018 6:48 PM IST
ആഘോഷദിനങ്ങളില്‍ ദേവാലയ സന്ദര്‍ശനത്തെക്കാള്‍ വലുതായി കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതായി ഗവര്‍ണാര്‍ പറഞ്ഞു
തിരുവനന്തപുരം ശിശുഭവനില്‍ ദീപാവലി ആഘോഷിച്ച് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കുട്ടികള്‍ മധുരം നല്‍കിയും അവരുമായി സംവദിച്ചുമായിരുന്നു ഗവര്‍ണറുടെ ദീപാവലി ആഘോഷം.
വൈകീട്ടോടെയാണ് ഗവര്‍ണര്‍ പി. സദാശിവം തിരുവനന്തപുരം പൂജപ്പുരയിലെ ചില്‍ഡ്രന്‍സ് ഹോമിലെത്തിയത്. ആദ്യം കുട്ടികള്‍ക്ക് മധുര വിതരണം നടത്തി. പിന്നീട് ചെറിയൊരു പ്രസംഗം. ആഘോഷദിനങ്ങളില്‍ ദേവാലയ സന്ദര്‍ശനത്തെക്കാള്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതായി ഗവര്‍ണര്‍ പറഞ്ഞു.
ദീപാവലി ദിനത്തിലെ പ്രഭാത ഭക്ഷണത്തിനും ഉച്ഛ ഭക്ഷണത്തിനുമായി 15,000 രൂപ ചില്‍ഡ്രന്‍സ് ഹോമിലെ അധികൃതര്‍ക്ക് ഗവര്‍ണര്‍ കൈമാറി. അതിനു ശേഷം കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അല്‍പ്പനേരം അവരോടൊപ്പം ചിലവഴിച്ചു. ഗവര്‍ണര്‍ക്കായി കുട്ടികള്‍ സമ്മാനിച്ച നാടന്‍പാട്ടും ആസ്വദിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.